കേരളത്തിലെ വ്യവസായ അന്തരീക്ഷം പരിതാപകരം: സണ്ണി ജോസഫ്


 കേരളത്തിലെ വ്യവസായ അന്തരീക്ഷം പരിതാപകരം: സണ്ണി ജോസഫ് 




തിരുവനന്തപുരം:കേരളത്തിന്റെ വ്യവസായ അന്തരീക്ഷം പരിതാപകരമാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. കെപിസിസി ആസ്ഥാനത്തിൽ കെപിസിസി യുടെ പോഷക കെപിസിസി ഇൻഡസ്ട്രിസ് സെല്ലിന്റെ പുതിയ സംസ്ഥാന ചെയർമാനായി നിസാർ പുനത്തിൽ ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം .സംഘടനയായ പരമ്പരാഗത രീതിയിലുള്ള പ്രവർത്തനങ്ങൾക്കപ്പുറം
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ സാദ്ധ്യതകൾ മനസ്സിലാക്കി കേരളത്തിന്റെ വ്യാവസായിക മേഖലകൾക്ക് പുതിയ ദിശാബോധം നല്കത്തക്ക രീതിയിൽ ഇൻഡസ്ട്രിയൽ സെല്ലിന്റെ പ്രവർത്തന ങ്ങൾ ചിട്ടപ്പെടുത്തണമെന്ന് എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇൻഡസ്ട്രീസ് സെല്ലിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രീസ് സെൽ വൈസ് ചെയർമാന്മാരായ ടി ടി കുരുവിള, എഴുകോൺ രാജ്മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പുതിയതായി ചുമതലയേറ്റ നിസാർ പുനത്തിൽ മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ഫൈസൽ എ ഷെരീഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർ പേഴ്സണും തിരുവനന്തപുരരം കോർപറേഷൻ മെമ്പറുമായ ഷേർലി മാത്യു നന്ദിയും പറഞ്ഞു.
Previous Post Next Post