നെയ്യാറ്റിൻകര:നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്‍റ് "നാർഡ് "
ൻ്റെ ആഭിമുഖ്യത്തിൽ സാഹോദര്യവും കരുണയും പങ്കിടലും വളർത്തുന്ന നോമ്പിൻ്റെ പുണ്യകാലത്ത് പരസ്പര സ്നേഹത്തിൻ്റെയും, സന്തോഷത്തിൻ്റെയും, ഒരുമയുടെയും നന്മകളോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമം സിവിൽ സർവീസ് റാങ്ക് ജേതാവ് ജെ എസ് ശ്രീജ ഉദ്ഘാടനം ചെയ്തു.
സ്വാമി മഹേശ്വരാനന്ദ .റവ: ജസ്റ്റിൻ ജോസ് ,ശ്രീ. പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി തുടങ്ങിയവർ മതസൗഹാർദ്ദ സന്ദേശം നൽകി. മുൻ നിയമസഭാ സ്പീക്കർ എൻ ശക്തൻ.നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ. ആർ ഹീബ, ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ, ഗ്രേസ് ഇൻസ്റ്റിറ്റ്യൂഷൻ സി ഇ ഒ ഡോ. ജോൺ സാമുവൽ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എസ്. ഉഷകുമാരി, നഗരസഭ വൈസ് ചെയർമാൻ ശ്രീ. കെ കെ ഷിബു, നാർഡ് ചീഫ് കോഡിനേറ്റർ ജി ആർ അനിൽ,തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.എൽ സാബു, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോമരാജ്,,നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ,ഡിസിസി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയകുമാർ, ഫ്രാൻ പ്രസിഡന്‍റ് ശ്രീ എസ്.കെ ജയകുമാർ, ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ ശ്രീമതി. എസ്.ജി ബീനാമോൾ, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി ജയചന്ദ്രൻനായർ, അയ്യനവർ മഹാജനസംഘം സംസ്ഥാന സെക്രട്ടറി ശ്രീ. എസ്. ഷാജു കുമാർ, ഇളവനിക്കര , വഴിമുക്ക് നാസർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. യോഗത്തിൽ
ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 57 ാം റാങ്ക് കരസ്ഥമാക്കി നാടിന്‍റെ അഭിമാനമായ കുമാരി ജെ.എസ് ശ്രീജയേയും ഇന്‍റർനാഷണൽ അവാർഡ് ജേതാവായ ഫിലിം ഡയറക്ടർ ശ്രീ. എസ്.എസ് ജിഷ്ണു ദേവിനെയും ആദരിച്ചു.
