ജീവനക്കാർക്ക് ശമ്പളം നൽകാതെ ശമ്പളം വാങ്ങില്ലെന്ന് സി.പി.ജോൺ;
കെ. എസ്.ആർ.ടി.സി ഡിപ്പോ സുവർണ്ണ
ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.
നെയ്യാറ്റിൻകര : ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളു എന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്നും പദ്ധതിക്കാവശ്യമായ അധികതുക സർക്കാർ കൃത്യമായി കെ. എസ്.ആർ.ടി.സി നൽകുമെന്നും മന്ത്രി സൂചിപ്പിച്ചു. നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ഡിപ്പോ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേറ്റിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാർക്ക് ആർത്തവദിന അവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള സർവ്വീസ് അനുവദിക്കുമെന്നും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാവിയിൽ കൂടുതൽ ഗ്രാമവണ്ടികൾ ഓപ്പറേറ്റ് ചെയ്യുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. എൻ. ശക്തൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു. ആർ. ഹീബ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. , സി .എം . ഡി. പ്രമോജ് ശങ്കർ,ശ്രീലക്ഷ്മി (കെടിഡിപി വർക്കിംഗ് പ്രെസിഡെന്റ് ,സിഎംപി സംസ്ഥാന കമ്മിറ്റി അംഗം സാ മ്പൻ , എ.ടി. ഒ ഷൈജു, ഡിസിസി സെക്രെട്ടറി വിനോദ് സെൻ,കോൺഗ്രസ് ബ്ലോക്ക് പ്രെസിഡെന്റ് വികെ .സെൽവരാജ് ,ടി. സിപിഎം ഏരിയ സെക്രെട്ടറി ശ്രീകുമാർ,സിപിഐ
