തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും 125 ഗ്രാം എംഡിഎംഎ മായി എക്സൈസ് കസ്റ്റഡിയിൽ


 തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും 

125 ഗ്രാം എംഡിഎംഎ മായി എക്സൈസ് കസ്റ്റഡിയിൽ 

 
News Desk ; Ajayan 
തിരുവനന്തപുരം ; തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്കോഡ് പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് കെഎൽ 40 ബി 91 92 എന്ന മഹേന്ദ്ര സൈലോ കാറിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടികൂടിയത്.ഇന്നു വെളുപ്പിനാണ്
സംഭവം.ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടു വരുമ്പോഴാണ് പ്രതികൾ പിടിയിലായത്.
ഇഞ്ചക്കൽ കേന്ദ്രീകരിച്ച് ഹോം ഗാർമെൻറ്സ് എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരികച്ചവടം നടത്തിക്കൊണ്ടിരുന്നത്. പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയിൽ നിന്ന് കണ്ണുവെട്ടിക്കാൻ പ്രതികൾ എട്ടു വയസ്സായ കിരണിന്റെ മകളെയും ഒപ്പം കൂട്ടിയാണ് യാത്ര ചെയ്തിരുന്നത്.
ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മനോജ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ— പരിശോധിച്ചു. പ്രതികൾക്ക് ലഹരിമരുന്നെവിടെനിന്ന് ലഭിച്ചെന്നും ഇവർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മനോജ്, സിഐ ഹിറോഷ്, ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്, കൃഷ്ണകുമാർ അജയൻ, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ ഗോകുൽ, വിനോദ്, രാജേഷ് പി രാജൻ, അക്ഷയ് വിനോദ്, അഭിജിത്ത്, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത, സജിത, ആര്യകൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും
Previous Post Next Post