ഉജ്ജ്വലം 2026' അനുമോദന സദസ്സ് നെയ്യാറ്റിൻകര യിൽ സംഘടിപ്പിച്ചു.


 നെയ്യാറ്റിൻകരയിൽ ‘ഉജ്ജ്വലം 2026’ അനുമോദന സദസ്സ് സംഘടിപ്പിച്ചു.




നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ പരീക്ഷാ വിജയികളെയും കലാ-കായിക പ്രതിഭകളെയും ആദരിക്കുന്നതിനായി ‘ഉജ്ജ്വലം 2026’ അനുമോദന സദസ്സ് സംഘടിപ്പിച്ചു. മികച്ച വിജയം കാഴ്ചവച്ച വിദ്യാലയങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.
സെപ്തംബർ 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നമ്മൾ വിചാരിച്ചാൽ അസാധ്യമായ എന്തും നേടിയെടുക്കാൻ സാധിക്കുമെന്നും അതിനായി കഠിനമായി ശ്രമിക്കണമെന്നും  മന്ത്രി ഓർമ്മിപ്പിച്ചു.  മയക്കുമരുന്നിനെതിരെയുള്ള പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു.
നെയ്യാറ്റിൻകര എം.എൽ.എ എൻ. ശക്തൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, വിജയികൾക്കുള്ള അനുമോദനവും പുരസ്കാര വിതരണവും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. റോജി എം. ജോൺ നിർവ്വഹിച്ചു.
 കൺവീനർ ഭുവന ചന്ദ്രൻ നായർ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ നന്ദിയും പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സനൽ, മര്യാപുരം ശ്രീകുമാർ,  എസ്.കെ. അശോക് കുമാർ, നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ,സരസ്വതി ഹോസ്പിറ്റൽ എംഡി എസ് കെ അജയകുമാർ, വത്സലൻ, എസ്. ഉഷാകുമാരി, പ്രാണകുമാർ, ഡി.സി.സി സെക്രട്ടറിമാരായ മഞ്ചവിളാകം ജയകുമാർ, സുമകുമാരി,മോഹുനുദ്ദീൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സെൽവരാജ്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ. സൂദേവൻ, സന്തോഷ്,
അഹമ്മദ് ഖാൻ , ഡി. രതി കുമാർ , പ്രബിൻ,
വിജിൻ , സാജൻബി.ബി, അമരവിള വിൻസന്റ് ,
 എന്നിവരും, ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post