ആര്യങ്കോട് വാഴിച്ചലിൽ 90 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പോലീസ് കസ്റ്റഡിയിൽ .

 

ആര്യങ്കോട്  വാഴിച്ചലിൽ   90 കിലോ  കഞ്ചാവുമായി
  രണ്ടുയുവാക്കൾ പോലീസ് കസ്റ്റഡിയിൽ .

 
തിരുവനന്തപുരം;ആര്യങ്കോട്  വാഴിച്ചലിൽ   90 കിലോ  കഞ്ചാവുമായി രണ്ടുയുവാക്കൾ പോലീസ് കസ്റ്റഡിയിൽ .റൂറൽ എസ്.പി. പ്രശാന്തൻ കാണി, നാർക്കോട്ടിക് എസ്പി  ജോണി തുടങ്ങിയവരുടെ  നേതൃത്വത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്.രംഗത്തുണ്ടായിരുന്നു .റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒരാഴ്ചയോളം നീണ്ട രഹസ്യനീക്കത്തിനൊടുവിലാണ് വാഴിച്ചൽ ഇമ്മാനുവൽ കോളേജിന് സമീപത്ത് നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്നഏകദേശം 90 കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്.കാറിന്റെ ഡിക്കിയിൽ പ്രത്യേകം രഹസ്യമായി നിർമ്മിച്ച അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.
തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലാണ്  കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ക്ക്  ലഭി ച്ച രഹസ്യവിവരത്തെ തുടർന്ന്, കാട്ടാക്കട ഡി.വൈ.എസ്.പി. ജി. ബിനുവിന്റെയും, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. റോബർട്ട് ജോണിയുടെയും, തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ പ്രതികളെ പിടികൂടാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു.ഒരാഴ്ചയോളം പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് നിർണായക ഓപ്പറേഷൻ നടത്തിയത്.ഇന്നലെ  പുലർച്ചെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന് സമീപം വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.ആര്യങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ശരത്, ബി. ദിലീപ്, സുനിൽ ലാൽ, ബിജു കുമാർ, പ്രേം കുമാർ,  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ലഹരി കടത്തിനെതിരെ തിരുവനന്തപുരം റൂറൽ പോലീസിന്റെ ശക്തമായ ഇടപെടലിന്റെ ഭാഗമായി നടന്ന നിർണായക വേട്ടയാണ് വാഴിച്ചലിലേത്.
പ്രതികളെ തുടർ നടപടികൾക്കായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ലഹരിക്കെതിരെ നടപടി ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.







Previous Post Next Post