സ്വിഫ്റ്റ്ബസ്സിന്റെ അറ്റകുറ്റപ്പണിക്കിടെ പരിക്കേറ്റ തൊഴിലാളി ആശുപത്രിയിൽ

 


സ്വിഫ്റ്റ്ബസ്സിന്റെ  അറ്റകുറ്റപ്പണിക്കിടെ അപകടത്തിൽപ്പെട്ട  തൊഴിലാളിയെ  ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 ഇന്ന് ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. നാഗർകോവിൽ സ്വദേശി ശ്രീകുമാറിനാണ്  ബസ് അറ്റകുറ്റപ്പണിക്കിടെ
 പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ  ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്വിഫ്റ്റ് ബസ്സിന്റെ  എയർ ബലൂൺ പൊട്ടിയതാണെന്ന്  അപകടത്തിന് കാരണമെന്ന്  കെഎസ്ആർടിസി മാനേജ്മെന്റ് പറയുന്നു . സ്വിഫ്റ്റ് ബസുകൾഎയർ പ്രഷറിൽ വർക്ക് ചെയ്യുന്നവയാണ്.
 ബസ്സിന്റെ പുറകുവശം  പുറകുവശം ഉയർത്തി നിർത്തിയിരുന്ന  ഹൈഡ്രോളിക് ജാക്കി സ്ലിപ്പ് ചെയ്തതാണോ
എന്നും സംശയം ഉള്ളതായി പറയപ്പെടുന്നു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.അപകടം നടന്ന ബോധം കെട്ട  ശ്രീകുമാറിനെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചതായി പറയുന്നു.

 സ്വിഫ്റ്റ് ബസ്സിന്റെ പുറകുവശത്ത്  അടിയിൽ  ആയിരുന്നു അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്നത് . അപകടം പറ്റി 
 ബോധം നഷ്ടപ്പെട്ട ശ്രീകുമാറിന് കൃത്രിമ ശ്വാസം നൽകിയാണ്
 ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
أحدث أقدم