സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച നിക്ഷേപം തിരികെ ലഭിക്കാൻ സെക്രട്ടറിയേറ്റ്‌ മാർച്ച് :


 സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച നിക്ഷേപം തിരികെ ലഭിക്കാൻ സെക്രട്ടറിയേറ്റ്‌ മാർച്ച് :  


സഹകരണ സംഘങ്ങളിലെ അഴിമതി അന്വേഷിക്കുക,
 സഹകരണ സംഘങ്ങളിൽ വെട്ടിപ്പ് നടത്തിയവരിൽ നിന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക...
 
News  Desk ;TVM 
      തിരുവനന്തപുരം ;  കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിക്ഷേപ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയെറ്റ്‌ മാർച്ച് നടത്തി. "സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി " എന്ന സർക്കാരിന്റെ വാഗ്ദാനം നടപ്പിലക്കി നിക്ഷേപങ്ങൾ തിരികെ നൽകുക, സഹകരണ സംഘങ്ങളിലെ അഴിമതി അന്വേഷിക്കുക, സഹകരണ സംഘങ്ങളിൽ വെട്ടിപ്പ് നടത്തിയവരിൽ നിന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക... എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സെക്രട്ടറിയെറ്റ്‌ മാർച്ച് നടത്തിയത്. മുൻ മന്ത്രി ജി. സുധാകരൻ എം. എൽ. എ മാർച്ച് ഉൽഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി. എ. തോമസ്സ്,എ. സി. ബേബിച്ചായൻ, അഡ്വ :റംലത്തു ബീവി, ശാന്തിവിള പത്മകുമാർ, കൈമനം സുരേഷ്,ഡോ :എം. ജെ. ജോർജ്ജ്,കെ. വേണുഗോപാൽ, ദിനൻ എന്നിവർ സംസാരിച്ചു.
أحدث أقدم